ചേർത്തല:കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ അഭിമുഖ്യത്തിൽ നാച്വറൽ കഞ്ഞിക്കുഴി എന്ന പേരിൽ തയ്യാറാക്കിയ അച്ചാറുകളുടെ വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. നാസർ നിർവഹിച്ചു. കളത്തിവീട്ടിലെ ക്ലസ്റ്റർ സെന്ററിലാണ് അച്ചാർ ഉത്പാദനം.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷയായി.ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ മുഖ്യപ്രഭാഷണം നടത്തി. കെ.കെ.കുമാരൻ പാലിയേറ്റീവ് കെയർ ചെയർമാൻ എസ്.രാധാകൃഷ്ണൻ ആദ്യഉത്പന്നം ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്തംഗം വി.ഉത്തമൻ,ബിജി അനിൽകുമാർ,പി.എസ്.ശ്രീലത, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രശാന്ത് ബാബു, എ.ഡി.എം.സി സുരേഷ്, ഹെബിൻ ദാസ്,പി. ഗീതാകുമാരി ,റെജി പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ സ്വാഗതവും സി.ഡി.എസ് ചെയർ പേഴ്സൺ സുനിത സുനിൽ നന്ദിയും പറഞ്ഞു.അഞ്ചിനം അച്ചാറുകളാണ് വിപണിയിലിറക്കിയിട്ടുള്ളത്.കഞ്ഞിക്കുഴിയിലെ കുടുംബശ്രീ ഉത്പന്നങ്ങൾ നാച്വറൽ കഞ്ഞിക്കുഴി എന്ന പേരിലാണ് തയ്യാറാക്കുന്നത്. രുചികരമായ ഇഡലിയും വിവിധതരം പൊടികളും ഉടൻ വിപണിയിലിറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |