ആലപ്പുഴ: എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ദീപശിഖ, പതാക ജാഥകൾ 18ന് സംഘടിപ്പിക്കും. രാവിലെ 7.30 ന് വയലാറിൽ സി.കെ.സതീഷ് കുമാറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് മന്ത്രി പി.പ്രസാദ് പതാക ജാഥ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷാ രാജു ജാഥ നയിക്കും. ഉദ്ഘാടന സമ്മേളനത്തിൽ എം.കെ.ഉത്തമൻ അദ്ധ്യക്ഷത വഹിക്കും. ടി.ജെ.ആഞ്ചലോസ്, പി.വി.സത്യനേശൻ, എൻ.എസ്.ശിവപ്രസാദ്, ടി.ടി.ജിസ്മോൻ, ഡി.സുരേഷ് ബാബു, എസ്.പ്രകാശൻ, എം.സി.സിദ്ധാർത്ഥൻ, ബൈ രഞ്ജിത്ത്, യു.അമൽ, ബ്രൈറ്റ്.എസ്.പ്രസാദ് , എം അനന്തു എന്നിവർ പ്രസംഗിക്കും .വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് രാവിലെ 8ന് ദീപശിഖാ ജാഥ പ്രയാണം ആരംഭിക്കും. മന്ത്രി കെ.രാജൻ ജാഥ ഉദ്ഘാടനം ചെയ്യും. അഷിത വിദ്യാർത്ഥിനി വേദി സംസ്ഥാന കൺവീനർ മോഹിതാ മോഹൻ ജാഥ നയിക്കും . ഇ.കെ.ജയൻ അദ്ധ്യക്ഷനാകും. 10 മണിക്ക് ഇരു ജാഥകളും നഗര ചത്വരത്തിൽ നിന്നും സംയുക്തമായി പുറപ്പെട്ട് ടൗൺ ഹാളിൽ എത്തിച്ചേരുമ്പോൾ ദീപശിഖ മുൻ സംസ്ഥാന പ്രസിഡന്റ് ജി.കൃഷ്ണപ്രസാദും, പതാക മുൻ സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോനും ഏറ്റുവാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |