SignIn
Kerala Kaumudi Online
Thursday, 19 September 2024 9.39 AM IST

ഏകദിന സത്യാഗ്രഹ സമരം

Increase Font Size Decrease Font Size Print Page
strike

ആലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഒഴുപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹ സമരം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. വ്യാപാരികൾക്കുള്ള പാക്കേജ് മുൻ തീരുമാനപ്രകാരം നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കളക്ടറേറ്റിന് മുന്നിൽ നടന്ന സമരത്തിൽ ജില്ലാ പ്രസിഡന്റ് ഒ.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ടി.വി.ബൈജു, ടി.വിജയകുമാർ, സി.എ.ബാബു, മണി മോഹൻ, ഐ.ഹസൻകുഞ്ഞ്, ജമീല പുരുഷോത്തമൻ, കെ.എക്സ്.ജോപ്പൻ, വിജയശ്രീ സുനിൽ, ലീല ഗോകുൽ, എ.അബ്ദുൾ വാഹിദ്, വി.വേണു, എൻ.ചന്ദ്രൻ, എം.എം.ഷെരീഫ്, ശ്രീകുമാർ, ബി.എസ്.അഫ്സൽ എന്നിവർ സംസാരിച്ചു. കുടിയൊഴിപ്പിക്കപ്പെടുന്ന മുഴുവൻ വ്യാപാരികളുടെയും ഒപ്പ് ശേഖരണം നടത്തി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി.മമ്മദ്കോയയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.