ആലപ്പുഴ: ഗവ ഹയർ സെക്കൻഡറി സ്കൂൾ കലവൂർ 1994 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിലെ നിർദ്ധനരായ രോഗികൾക്കായി കേശദാനം പരിപാടി നടത്തി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു. കളമശേരി കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിലെ ഉദ്യോഗസ്ഥരായ പ്രവീണമോൾ, ഷീബ മേരി എന്നിവർ ഗ്രൂപ്പ് അംഗങ്ങളായ പി.സുമേഷ്, പ്രീതി ജയചന്ദ്രൻ എന്നിവരിൽനിന്നും കേശം ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എസ് ജയചന്ദ്രൻ, സജി .വി, ശാരിമോൾ.എൻ എസ്, ദീപു .എസ്, രാജീവ് ഗാന്ധി ഫൗണ്ടേഷൻ പ്രസിഡൻറ് മേഘനാഥൻ. കെ.വി എന്നിവർ സംസാരിച്ചു. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ സോഷ്യോളജിയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രുതിയെ ആദരിച്ചു. കേശദാനം നിർവഹിച്ചവർക്ക് മെമെന്റോയും കാൻസർ റിസർച്ച് സെന്ററിന്റെ സർട്ടിഫിക്കറ്റും നൽകി. ചെയർമാൻ സുനിൽ താമരശേരി, കൺവീനർ ഷീന അജി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |