SignIn
Kerala Kaumudi Online
Thursday, 19 September 2024 5.21 PM IST

കഞ്ഞിക്കുഴിയിലെ ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതി

Increase Font Size Decrease Font Size Print Page
photo

ചേർത്തല: കഞ്ഞിക്കുഴിയിലെ താമസക്കാരായപതിനഞ്ച് ക്ഷേത്ര പുജാരിമാർ ചേർന്ന് രൂപം നൽകിയ ശ്രീധരീയം കാർഷിക ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കാരിക്കുഴി പാടശേഖരത്തിലെ നാലേക്കർ സ്ഥലത്ത് നടത്തുന്ന നെൽകൃഷിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയനും കെ.കെ. കുമാരൻ പാലിയേ​റ്റീവ് സൊസൈ​റ്റി ചെയർമാൻ എസ്.രാധാകൃഷ്ണനും ചേർന്ന് നിർവഹിച്ചു. ഷാനവാസ് ശാന്തി മുഖ്യപ്രഭാഷണം നടത്തി. പാടശേഖരത്തിന്റെ ഉടമയും കണിച്ചു കുളങ്ങര ദേവസ്വം സെക്രട്ടറിയുമായ പി.കെ.ധനേശൻ,വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്‌കുമാർ,പഞ്ചായത്തംഗം രജനി രവിപാലൻകൃഷി ഓഫീസർ ജാനിഷ് റോസ്,കൃഷി അസിസ്റ്റന്റുമാരായ വി.ടി. സുരേഷ്, എസ്.ഡി.അനില,കർഷകനായ ജി.ഉദയപ്പൻ,സി.കെ.മനോഹരൻ,കെ.ആർ. സുഖലാൽ,ശെൽവരാജ് എന്നിവർ പങ്കെടുത്തു.

പഞ്ചായത്ത് സൗജന്യമായി നൽകിയ പരമ്പരാഗത വിത്തിനമായ വിരിപ്പും മുണ്ടകനുമാണ് നാലേക്കർ പാടശേഖരത്തു വിതച്ചത്. ജയിൻ മാധവൻ ശാന്തി പ്രസിഡന്റും,ബിനീഷ് മോഹൻ ശാന്തി സെക്രട്ടറിയുമായ ശ്രീധരീയം ഗ്രൂപ്പിന് ഉപദേശങ്ങളുമായി രാകേഷ് തന്ത്റിയുമൊപ്പമുണ്ട്.ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.