പൂച്ചാക്കൽ: അരൂക്കുറ്റി സോഷ്യൽ ഹെൽത്ത് വൺ ഹെൽത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ സമീകൃതാഹാരവും ആരോഗ്യദായക ഭക്ഷണശീലങ്ങളും എന്ന വിഷയത്തിൽ ഏകദിന വർക്ക്ഷോപ്പും സെമിനാറും നടത്തി. ദലീമ ജോജോ എം.എൽ.എയും അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫും ചേർന്ന് ഉദ്ഘാടനം നടത്തി. ട്രസ്റ്റ് ചെയർമാൻ അഡ്വ.എം.ആർ രാജേന്ദ്രൻ നായർ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എം.ആർ ശശി സ്വാഗതം പറഞ്ഞു. ഡോ. പി.കെ ശശീന്ദ്രൻ വിഷയാവതരണം നടത്തി. ഇൻസ്പിറേഷൻ ഡയറക്ടർ ജയഗോപാൽ, മുൻ നാളികേര വികസന ബോർഡ് സി.ഇ.ഒ പി.കെ തമ്പാൻ, ഡി.പി.എം ചേർത്തല ഏരിയ സെക്രട്ടറി രാജപ്പൻ നായർ , ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിനു ബാബു, പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ പി.എം സുബേർ ,ഭദ്രൻ തുടങ്ങിയവർ സംസാരിച്ചു. സോഷ്യൽ ഹെൽത്ത് മൂവ്മെന്റ് ചെയർമാൻ വിശപ്പുരഹിത ചേർത്തലയുടെ ചെയർമാൻ കെ.രാജപ്പൻ നായർ പതിനായിരം രൂപയുടെ ചെക്ക് ചടങ്ങിൽ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |