SignIn
Kerala Kaumudi Online
Thursday, 19 September 2024 12.58 PM IST

ജില്ലയിൽ ഡെങ്കി ഹർത്താൽ നാളെ

Increase Font Size Decrease Font Size Print Page
dengu

ആലപ്പുഴ: ജില്ലയിൽ നാളെ ഡെങ്കി ഹർത്താൽ ആചരിക്കും. ഡെങ്കിപ്പനി പടരാനുള്ള സാദ്ധ്യതയുടെ പശ്ചാത്തലത്തിൽ കളക്ടർ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഇന്റർസെക്ടർ യോഗത്തിലാണ് തീരുമാനം.

വീടുകൾ, സ്ഥാപനങ്ങൾ, കടകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഡെങ്കി ഹർത്താലിന്റെ ഭാഗമായി ഉറവിട നശീകരണം നടത്തണം. വീടുകളിൽ അലങ്കാരച്ചെടികൾ വച്ചിരിക്കുന്ന പാത്രങ്ങൾ, വെള്ളം ശേഖരിച്ച വയ്ക്കുന്ന പാത്രങ്ങൾ, ഫ്രിഡ്ജിനു പിന്നിലെ ട്രേ, വീടിനു പുറത്തെ ടെറസ്, സൺഷെയ്ഡ്, വെള്ളം ഒഴുകുന്ന പാതകൾ, വീടിനു ചുറ്റുമുള്ള ഉപയോഗശൂന്യമായ വസ്തുക്കൾ, ജല സംഭരണികൾ എന്നിവ കൂത്താടി വിമുക്തമാണെന്ന് ഉറപ്പു വരുത്തണം. സ്വകാര്യ, സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉള്ളിലും പുറത്തും മഴവെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. കെട്ടിട നിർമാണ സ്ഥലങ്ങളിലെ വെള്ളം സംഭരിച്ചു വെച്ചിരിക്കുന്ന പാത്രങ്ങളിലും കെട്ടിടങ്ങളിലും കെട്ടി നിൽക്കുന്ന വെള്ളത്തിലും കൂത്താടിയില്ലെന്ന് ഉറപ്പാക്കണം. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളുകൾ, ശനിയാഴ്ചകളിൽ സ്ഥാപനങ്ങൾ, ഞായറാഴ്ചകളിൽ വീടുകൾ എന്നിവിടങ്ങളിൽ ഡ്രൈ ഡേ ആചരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.