SignIn
Kerala Kaumudi Online
Thursday, 19 September 2024 9.12 PM IST

കനത്ത മഴയിൽ ജില്ലയിൽ 137 കോടി കൃഷിനാശം

Increase Font Size Decrease Font Size Print Page
nelle

# മൂന്ന് ദിവസത്തെ മഴയിൽ പത്തുകോടിയുടെ നെല്ല് നശിച്ചു

ആലപ്പുഴ: തോരാമഴയിൽ ജില്ലയുടെ കാർഷികമേഖലയ്ക്ക് കനത്ത നഷ്ടം. 2022 ഏപ്രിൽ 14 മുതൽ മേയ് 16 വരെയുള്ള കണക്കനുസരിച്ച് 137 കോടി രൂപയുടെ നാശമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കുട്ടനാട്, അപ്പർ കുട്ടനാട് ഉൾപ്പെടുന്ന നെൽകൃഷി മേഖലയ്ക്കാണ് കനത്ത നാശം വിതച്ചത്. വിളവെടുപ്പ് താമസിച്ചതിനാൽ അപ്പർ കുട്ടനാട്ടിലെ നെൽകൃഷി താളം തെറ്റി. ചക്രവാള ചുഴി രൂപപ്പെട്ടതിനെ തുടർന്നുള്ള മൂന്നു ദിവസം മുമ്പു മുതൽ ജില്ലയിൽ തോരാതെ പെയ്യുന്ന മഴയിലാണ് കൃഷിനാശത്തിന് തോത് വർദ്ധിപ്പിച്ചത്. കഴിഞ്ഞ 14 മുതൽ 16 വരെ പെയ്തമഴയിൽ സംസ്ഥാത്ത് 16 കോടിയുടെ നെൽകൃഷിയാണ് നശിച്ചത്. 2954 കർഷകരുടെ 1469 ഹെക്ടറിലെ കൃഷിയാണു നശിച്ചത്. ഏറ്റവും കൂടുതൽ രൂപയുടെ നഷ്ടമുണ്ടായിരിക്കുന്നതും ആലപ്പുഴയിലാണ്. 16 കോടിയിൽ 10 കോടിയുടെ നെൽകൃഷി നാശിച്ചതും ആലപ്പുഴയിലാണ്. ജില്ലയിൽ 1,010.30 ഹെക്ടറിലായി 1,806 കർഷകരുടെ 1,046.54 ലക്ഷത്തിന്റെ നെല്ല് കൃഷി നശിച്ചു. മഴതുടരുന്നതിനാൽ നെൽകൃഷിയുടെ നാശത്തിന്റെ തോത് ഇനിയും ഉയരുമെന്ന് കർഷകർ പറയുന്നത്. ഇതിന് പുറമേ വാഴ കുലച്ചതും കുലക്കാത്തതും കായ്ഫലം ഉള്ള തെങ്ങ്, തെങ്ങിൻതൈകൾ, മരച്ചീനി, ചേന, ചേമ്പ്, വിവിധയിനം പച്ചക്കറി കൃഷിയും നശിച്ചു.

........

# നഷ്ടക്കണക്കുമായി കുട്ടനാട്

ഒരുമാസത്തെ മഴയിൽ നഷ്ടമേറെ സംഭവിച്ചത് കുട്ടനാട്ടിലെ കർഷകർക്കാണ്. കുട്ടനാട്ടിലെ ചമ്പക്കുളം ബ്ലോക്കിനു കീഴിലാണ് ഏറ്റവും അധികം നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ഇവിടെ 5,744 കർഷകരുടെ. 3,502.96 ഹെക്ടറിലെ കൃഷി നശിച്ചു. 5,261.62 ലക്ഷത്തിന്റെ നഷ്ടമാണിവിടെയുണ്ടായിരിക്കുന്നത്. രാമങ്കരിയിൽ 3,266.86 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 4,975 കർഷകർക്കായി 4,912.88 ലക്ഷത്തിന്റെ കൃഷി നാശമുണ്ടായി. താളം തെറ്റി പെയ്യുന്ന മഴ രണ്ടാം കൃഷിയെ പിന്നോട്ടടിക്കും.

# ഏപ്രിൽ 14 മുതൽ മേയ് 16 വരെ ജില്ലയിലുണ്ടായ നഷ്ടം

(ബ്ലോക്ക്........ കൃഷിനാശം (ഹെക്ടറിൽ)........ നഷ്ടമുണ്ടായ കർഷകർ ....... നഷ്ടം (ലക്ഷത്തിൽ) എന്ന ക്രമത്തിൽ)

കൃഷി ഇനങ്ങൾ ( നെല്ല്, കുരുമുളക്, പപ്പായ, വാഴ കുലച്ചതും കുലക്കാത്തതും കായ്ഫലം ഉള്ള തെങ്ങ്, തെങ്ങിൻതൈകൾ, മരച്ചീനി, ചേന, ചേമ്പ്, വിവിധയിനം പച്ചക്കറികൾ)

...........................................................................................
ആലപ്പുഴ...................15.40...........154.......... 17.56

അമ്പലപ്പുഴ.......... ....81.80...........264........ ..113.45

ചമ്പക്കുളം................3,502.96......5,744........ 5,261.62

ചാരുംമൂട്.................162.18.........698........... 389.70

ചെങ്ങന്നൂർ..............427.48.........650........... 646.07

ചേർത്തല.................505.00.........1,128........112.10

ഹരിപ്പാട് ..................737.71..........1,447........1,148.56

കായംകുളം..............148.54..........458.......... 187.76

കുത്തിയതോട്.........0.80 ............20............ 2.10

മാവേലിക്കര.............586.68 ........ 971.......... 861.40

പാണാവള്ളി ........... 3.00 ........... 10 .......... 1.20

രാമങ്കരി....................3,266.86 ..... 4,975........ 4,912.88

....................................................................................

ആകെ................ 9,438.41......16,519.......13,651.4

...................................................................................

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.