ചമ്പക്കുളം: യുവജനങ്ങളുടെ ആവശ്യങ്ങളോട് ഇടതു സർക്കാർ പുറംതിരിഞ്ഞു നിൽക്കുകയാണെന്ന് കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് ജേക്കബ് ഏബ്രഹാം കുറ്റപ്പെടുത്തി. യൂത്ത്ഫ്രണ്ട് നേതൃത്വം നൽകിയ പാർട്ടി അംഗത്വ കാമ്പെയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവർത്തന ഫണ്ടും മെമ്പർഷിപ്പും നിയോജക മണ്ഡലം പ്രസിഡന്റ് സുജ ട്രീസ, സണ്ണി തോമസ് കളത്തിലിനു കൈമാറി. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് ആമുഖപ്രസംഗം നടത്തി.റോയി ഊരാംവേലി, ജോസ് കോയിപ്പള്ളി, ജോസ് കാവനാട്, പ്രകാശ് പനവേലി, ബാബു പാറക്കാടൻ, സി.ടി തോമസ്, പി സി ജോസഫ്, ജോമി ജോസഫ്, ജോഷി പുതുവേലി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |