ആലപ്പുഴ: ആലപ്പുഴ ബീച്ചും പരിസരവും സന്നദ്ധസേവനത്തിലൂടെ വൃത്തിയാക്കിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തൊഴിലാളികളെ മാരിടം ബോർഡ് സർട്ടിഫിക്കറ്റും ഉപഹാരവും നല്കി ആദരിച്ചു. ആലപ്പുഴ - ചങ്ങനാശേരി റോഡ് നിർമ്മിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയുടെ ടീമാണ് പരിസ്ഥിതി ദിനത്തിൽ ശുചീകരണം നടത്തിയത്. ഏറെക്കാലമായി പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നിറഞ്ഞ് ശോച്യാവസ്ഥയിലായിരുന്ന ബീച്ച് വൃത്തിയാക്കാൻ എ.സി റോഡ് പ്രോജക്ട് ടീമിന്റെ സഹായം ആലപ്പുഴ പോർട്ട് ഓഫീസ് അഭ്യർത്ഥിക്കുകയായിരുന്നു. തൊഴിലാളികൾ പ്രവൃത്തി സന്തോഷത്തോടെ ഏറ്റെടുത്തു. ദേശീയ സുരക്ഷാവാരാചരണത്തിന്റെ സമാപനത്തിനോടനുബന്ധിച്ചായിരുന്നു ശുചീകരണയജ്ഞം.
ആലപ്പുഴ പോർട്ട് ഓഫീസിൽ നടന്ന ചടങ്ങിൽ പോർട്ട് ഓഫീസർ എബ്രഹാം വി. കുര്യാക്കോസ് ഉപഹാരം സമ്മാനിച്ചു. ഊരാളുങ്കൽ സൊസൈറ്റി ലീഡർ കെ.ടി.കെ.ബിജു, വികേഷ് കാളിയത്ത്, സേഫ്റ്റി ഓഫീസർ അനു ശരത്, അനിൽ പത്മനാഭൻ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |