മാന്നാർ: മുഖ്യമന്ത്രിക്ക് നേരെയുള്ള കടന്നാക്രമണങ്ങളെ ചെറുക്കുക, കേരളത്തെ കലാപഭൂമിയാക്കുവാനുള്ള യു.ഡി.എഫ്, ബി.ജെ.പി നീക്കങ്ങൾക്കെതിരെ പ്രതികരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം, മാന്നാർ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് പ്രകടനവും യോഗവും സംഘടിപ്പിച്ചു. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം പരുമലക്കടവിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ മേഖലാ സെക്രട്ടറിയും ജില്ലാകമ്മിറ്റിയംഗവുമായ ടി.ജി മനോജ്, മേഖലാ പ്രസിഡന്റ് കെ.വി ഭദ്രൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ സുജാത മനോഹരൻ, പുഷ്പ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |