മാന്നാർ: ബുധനൂർ ഗ്രാമപഞ്ചായത്ത് ഭരണനേതൃത്വത്തിനെതിരെ ഏകാധിപത്യവും കെടുകാര്യസ്ഥതയും ആരോപിച്ച് ബി.ജെ.പി ബുധനൂർ പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനുമുമ്പിൽ ജനപ്രതിനിധികളായ ശാന്താ ഗോപകുമാർ, സുജാത ടി , ഉഷാകുമാരി, രാജിബാബു, ശ്രീജാ ശ്രീകുമാർ എന്നിവർ ഏകദിന ഉപവാസം നടത്തി.
ബി.ജെ.പി ജില്ലാപ്രസിഡന്റ് എം.വി ഗോപകുമാർ സമരം ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ നെടുംചാലിൽ അദ്ധ്യക്ഷതവഹിച്ചു. മാന്നാർ മണ്ഡലംപ്രസിഡന്റ് സതീഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഉപവാസ സമാപനസമ്മേളനം സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു. രമേശ് പേരിശേരി, ശ്രീജാപത്മകുമാർ, രാജേഷ് ഗ്രാമം, ബിനുരാജ്, സന്തോഷ് എണ്ണയ്ക്കാട്, ടി.പി സുന്ദരേശൻ, രാജീവ് ഗ്രാമം,പ്രവീൺ കാരാഴ്മ , സിന്ധുരാജീവ്, പാർവ്വതി രാജീവ്, രാജ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |