അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിലെ വൈസ് പ്രസിഡന്റിന്റെ വാർഡിലെ മാലിന്യ കൂമ്പാരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്തിന്റെ ഹൃദയ ഭൂമിയായ സഹകരണ ഹോസ്പിറ്റൽ, എം.ബി.എ കോളേജ് , അംബേദ്കർ സ്കൂൾ , എഞ്ചിനിയറിംഗ് കോളേജ്, ആരാധനാലയങ്ങൾ മുതലായ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ജനവാസ മേഖലയിലെ മാലിന്യ കൂമ്പാരം കണ്ടില്ലെന്ന് നടിക്കുകയാണ് രണ്ടാം വാർഡ് മെമ്പറും പഞ്ചായത്തുമെന്ന് ബി. ജെ.പി ആരോപിച്ചു. മുല്ലക്കൽ മണ്ഡലം ജനറൽ സെക്രട്ടറി എസ്. സുമേഷ് ധർണ ഉദ്ഘാടനം ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് വെസ്റ്റ് ഏരിയ പ്രസിഡന്റ് പി .വിനോദ് അദ്ധ്യക്ഷനായി. കർഷക മോർച്ച മുല്ലക്കൽ മണ്ഡലം പ്രസിഡന്റ് വിജയനാഥൻ, ന്യൂനപക്ഷമോർച്ച മുല്ലക്കൽ മണ്ഡലം പ്രസിഡന്റ് ജോസഫ് പറയക്കാട്ടിൽ, പഞ്ചായത്ത് ബൂത്ത് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി കെ.സി. നന്ദകുമാർ സ്വാഗതവും പുന്നപ്ര വടക്ക് വെസ്റ്റ് ഏരിയ വൈസ് പ്രസിഡന്റും പതിനഞ്ചാം വാർഡ് മെമ്പറുമായ രജിത്ത് രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |