ആലപ്പുഴ : പുത്തനങ്ങാടിമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു. ആലപ്പുഴ വെള്ളക്കിണർ ജംഗ്ഷനിൽ മണ്ഡലം പ്രസിഡന്റ് ഷഫീഖ് പാലിയേറ്റിവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ ജോർജ് ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തകർക്കപ്പെട്ട, രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തിന് മുന്നിലെ കൊടിമരവും കൊടികളും പുനഃസ്ഥാപിച്ചു. ഒ.ടി.സി.ബാബു, റിനു ഭൂട്ടോ, മുനീർ റഷീദ്, ജയറാം രമേശ്, സുധീർ അബ്ദുള്ള, ഷാജി ജമാൽ, ബിലാൽ മുഹമ്മദ്, എസ് ശിവൻ പിള്ള, സംസ്കാർ മോഹനൻ, സിയാദ്, ബാബു, സജീർ, എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |