ആലപ്പുഴ: കേരള പ്രിന്റേഴ്സ് അസോസിയേഷൻ ആലപ്പുഴ സെൻട്രൽ 10-ാമത് മേഖലാ സമ്മേളനം എസ്.ഡി.വി സ്കൂളിനു സമീപത്തുള്ള ഹിമാലയ മിറേജ് ഹാളിൽ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെൻട്രൽ പ്രസിഡന്റ് ജേക്കബ് വള്ളിക്കാടൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെൻട്രൽ മേഖല രക്ഷാധികാരി കെ.പി ഹരിലാൽ മുഖ്യപ്രഭാഷണം നടത്തി. സ്കോളർഷിപ്പ് വിതരണം ജില്ലാ പ്രസിഡന്റ് ബിജു പ്രഭാകറും സർട്ടിഫിക്കറ്റ് വിതരണം കെ.ജെ മോഹനൻപിള്ളയും അംഗത്വ രജിസ്റ്റർ പ്രകാശനം സെൻട്രൽ മേഖലാ നിരീക്ഷകൻ കെ.പി സുധീഷും നിർവഹിച്ചു. സെൻട്രൽ ഭാരവാഹികളായ വി.സിനു, മാത്യു കുറച്ചേരിൽ, നസീർ അബ്ദുൾ സലാം, സി.ശിവദാസ്, കെ.പി കുര്യൻ, വി ശിവരാജൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |