മാവേലിക്കര : സേവാഭാരതിയുടെ നേത്യത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ അസ്ഥി ബല നിർണയ, ധമനികളിലെ രക്തചംക്രമണ പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി ശ്രീകുമാർ നിർവഹിച്ചു. ഡോ.തോമസ് വർഗീസ് ആരോഗ്യസന്ദേശവും സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി എസ്.ശ്രീജിത്ത് സേവാസന്ദേശവും നൽകി. സേവാഭാരതി മാവേലിക്കര പ്രസിഡന്റ് കെ.സുരേഷ് കുമാർ യോഗത്തിൽ അദ്ധ്യക്ഷനായി. ഓർത്തോ സർജൻ ഡോ.സതീഷ് കുമാർ ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു. മുനിസിപ്പൽ കൗൺസിലർ സുജാത ദേവി, സേവാഭാരതി ജില്ലാ സെക്രട്ടറി ആർ.രാജേഷ്, കെ.ബാബു, ഗോപൻ ഗോകുലം, ചെറുമഠം ബാലൻ പിള്ള, ആർ.പി ബാലാജി, മിനി മധു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |