മാന്നാർ: സി.പി.എം ബ്രാഞ്ച് സെക്രട്ടറി, കർഷക സംഘം വില്ലേജ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച പുഷ്പസേനൻ നായരുടെ 39-ാമത് രക്തസാക്ഷി ദിനം സി.പി.എം മാന്നാർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കൊട്ടാരത്തിൽപുഴ ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.എൻ ശെൽവരാജൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പ്രൊഫ. പി.ഡി ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.സുധാകരൻ, ബി.കെ.പ്രസാദ്, കെ.നാരായണപിള്ള, കെ.എം.അശോകൻ, കെ.എം.സഞ്ജുഖാൻ, കെ.പ്രശാന്ത് കുമാർ, ആർ.അനീഷ്, ടി.വി.രത്നകുമാരി, എം.ടി ശ്രീരാമൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |