ആലപ്പുഴ: പത്ത് ദിവസത്തിലധികമായി നഗരവാസികൾക്ക് കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ കുടിവെള്ള പദ്ധതി പ്രോജക്റ്റ് ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. ആലപ്പുഴ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. റീഗോ രാജു സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നൂറുദ്ദീൻ കോയ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സജേഷ് ചാക്കുപറമ്പിൽ, പി എസ് ഫൈസൽ, യൂത്ത് കോൺഗ്രസ് നേതാക്കളായ റഹീം വെറ്റക്കാരൻ, റിനു ബൂട്ടോ, അൻഷാദ് മെഹബൂബ്, മണികണ്ഠൻ, വിശാഖ് വിജയൻ, നൈസാം നജീം, വിഷ്ണു, മനു മഹീന്ദ്രൻ, അൻസിൽ ജലീൽ, ഷാരോൺ ഷാജി, അജി അഷറഫ്, തൻസിൽ, അലൻ, അർജുൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |