കറ്റാനം: കോൺഗ്രസ് ഭരണിക്കാവ് 4ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഒ.പി.ജോൺ അനുസ്മരണവും വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണ സമ്മേളനവും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഗോപിനാഥൻ നായർ കാവേരി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.ജോൺസൺ എബ്രഹാം അവാർഡുകൾ വിതരണം ചെയ്തു. ചേലക്കാട്ടു രാധാകൃഷ്ണൻ, അവിനാശ് ഗംഗൻ, എസ്. നന്ദകുമാർ, ഗോപൻ ഭരണിക്കാവ്, ലളിത ഗോപാലകൃഷ്ണൻ, എം. ആർ.മനോജ്കുമാർ,സൽമാൻ പൊന്നേറ്റിൽ,ഷൈജു കോട്ടക്കാട്,കട്ടച്ചിറ ശ്രീകുമാർ,പ്രീതിഗോപൻ,വിഷ്ണു ചേക്കോടൻ,സുറുമി ഷാഹുൽ,ജോസഫ് ജോർജ്,എൽ.അമ്പിളി, സുമ, ബാലകൃഷ്ണകുറുപ്പ്, എസ്.രാജൻ, കറ്റാനം ജയചന്ദ്രൻ, ജെബി കെ. ജോയ്,ജോമോൻ ഓണമ്പള്ളിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |