SignIn
Kerala Kaumudi Online
Thursday, 19 September 2024 12.58 PM IST

പഴകിയ ഭക്ഷണം ; ഹോട്ടൽ അടച്ചു പൂട്ടി

Increase Font Size Decrease Font Size Print Page
hj
നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയ പഴകിയ ഭക്ഷണങ്ങൾ

ആലപ്പുഴ : ഉപയോഗപ്രദമല്ലാത്തതും, മനുഷ്യ ജീവനും ആരോഗ്യത്തിനും ഹാനികരവുമായ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തതിനെ തുടർന്ന് പുന്നപ്രകല്ലൂപ്പാറയിൽ സുഹൈലിന്റെ ഉടമസ്ഥതയിൽ സനാതനപുരം വാർഡിൽ പ്രവർത്തിക്കുന്ന അരമന ഹോട്ടൽ നഗരസഭാ ആരോഗ്യവിഭാഗം അടച്ചു പൂട്ടി സീൽ ചെയ്തു. പഴകിയ ഭക്ഷണത്തിന് പുറമേ, ഹോട്ടലിലെ മലിന ജലം സമീപത്തുള്ള പൊതു കാനയിലേക്ക് ഒഴുക്കുന്നതും, ദുർഗന്ധം നിറഞ്ഞ പരിസരവും കണ്ടെത്തിയതിനെ തുടർന്ന് മുനിസിപ്പൽ ആക്ട് 555 പ്രകാരമാണ് നടപടി. കളർകോട് വാർഡിൽ അനീഷിന്റെ ഉടമസ്ഥതയിലുള്ള സഫ്‌റോൺ ഹോട്ടലിൽ നിന്നും കൈതവന വാർഡിൽ അൻസറിന്റെ ഉടമസ്ഥതയിലുള്ള ബ്രൈറ്റ് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പരിശോധനയിൽ ജെ.എച്ച്.ഐ മാരായ അനിക്കുട്ടൻ, സുമേഷ്, ശിവകുമാർ , സ്മിത എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.