
ചേർത്തല: മണവേലിയിൽ യുവാവിന് കുത്തേറ്റു. പ്രദേശവാസികളായ
രണ്ടുപേർ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. തണ്ണീർമുക്കം പഞ്ചായത്ത് 21ാം വാർഡിൽ മണവേലിൽ കുന്നത്തറ മനു പ്രസാദിനാണ് (37) കുത്തേറ്റത്. ഇടത് നെഞ്ചിന്റെ ഭാഗത്ത് വാരിയെല്ലിനാണ് കുത്തേറ്റത്. ശരീരത്തിന് പിന്നിലും ക്ഷതമേറ്റു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണവേലി ആർ.വി.ജംഗ്ഷന് സമീപം വ്യാഴാഴ്ച രാത്രി 10.30 നായിരുന്നു സംഭവം.വീട് നിർമ്മാണത്തിനായി സാധനങ്ങളുമായി കരാർകാരൻ എത്തിച്ച ടോറസ് ലോറി ഇടറോഡിലൂടെ പോകുന്നത് പ്രദേശവാസികൾ കൂട്ടത്തോടെ തടഞ്ഞിരുന്നു. തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ചേർത്തല പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് കരാറുകാരനുമായി ബന്ധമുള്ള രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. കരാർകാരൻ ഒളിവിലാണ്. ചേർത്തല പൊലീസ് കേസെടുത്തെങ്കിലും പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |