അങ്കമാലി: ചമ്പന്നൂർ ഇൻഡസ്ട്രിയൽ പാർക്കിൽ പ്രവർത്തിക്കുന്ന പെരുമ്പാവൂർ പ്ലൈവുഡ് മാനുഫാക്ടേഴ്സ് കൺസോർഷ്യം അടച്ച് പൂട്ടാൻ ഉത്തരവ്. മലിനീകരണ നിയമ നിബന്ധനകൾ പാലിക്കാതെ പൊതുജനങ്ങൾക്ക് ദോഷകരമായ രാസമാലിന്യങ്ങൾ പുറം തള്ളുന്നു എന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. മലിനജല ശുദ്ധീകരണ പ്രക്രിയ നടപ്പിലാക്കുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ വന്ന വീഴ്ചകൾ കണ്ടെത്തി. മൂന്ന് ദിവസത്തിനകം ഫാക്ടറി അടച്ച് പൂട്ടുവാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ് നൽകി. പൊതുസമൂഹത്തിന് ദോഷകരമായ ഇത്തരം സ്ഥാപനങ്ങളെ നഗരസഭാ പരിധിയിൽ പ്രവർത്തിക്കാനനുവദിക്കില്ലെന്ന് ചെയർമാൻ മാത്യു തോമസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |