കൊച്ചി: നവകേരള സദസിന്റെ ഭാഗമായി ഇന്ന് രാവിലെ പ്രഭാത യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ കൊച്ചി വാട്ടർ മെട്രോ സന്ദർശിക്കും. രാവിലെ 11ന് കൊച്ചി വാട്ടർ മെട്രോയുടെ ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിലേക്കാണ് യാത്ര.
ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ മന്ത്രി പി. രാജീവ്, കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സ്വീകരിക്കും. സംഘം കൊച്ചി വാട്ടർ മെട്രോയുടെ പ്രവർത്തനങ്ങൾ വിലയിരുത്തും.
സർവീസ് ആരംഭിച്ച് 7 മാസം പിന്നിട്ട കാലയളവിൽ പന്ത്രണ്ടര ലക്ഷത്തിലധികം ആളുകളാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. 12 ബോട്ടുകളുമായി ഹൈക്കോർട്ട് ജംഗ്ഷൻ- വൈപ്പിൻ, ഹൈക്കോർട്ട്- ജംഗ്ഷൻ ബോൾഗാട്ടി, വൈറ്റില- കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലാണ് മെട്രോ സർവീസ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |