തിരുവനന്തപുരം: നാലാമത് സെവൻത് ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അക്ഷയ് ചന്ദ്രശോഭ സംവിധാനം ചെയ്ത് സീമ ദേവരാജ് നിർമ്മിച്ച 'സോറി' എന്ന മലയാളചിത്രം മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള പുരസ്‌കാരം നേടി. മികച്ച നടനുള്ള പുരസ്‌കാരം ജമാലിന്റെ പുഞ്ചിരിയിലെ അഭിനയത്തിന് ഇന്ദ്രൻസിന് ലഭിച്ചു.
സർഗാത്മകതയിലെ മികവിനുള്ള അവാർഡ് ഹ്യുൻജി ലീ സംവിധാനംചെയ്ത കോർണെൽസ് ബോക്സ് എന്ന കൊറിയൻ ചിത്രം നേടി. സംവിധാന മികവിനുള്ള പുരസ്‌കാരം ജമാലിന്റെ പുഞ്ചിരിയുടെ സംവിധായകൻ വിക്കി തമ്പിക്കാണ്. മറ്റു പുരസ്‌കാരങ്ങൾ: ഗ്രീൻ എർത്ത് അവാർഡ്: ഇതുവരെ,മികച്ച നിർമാതാവ്: ടൈറ്റസ് പീറ്റർ, ചിത്രം: ഇതുവരെ. ഹ്രസ്വചിത്രം: ഒച്ച. സർഗാത്മകത: ഉണ്ണിക്കൃഷ്ണന്റെ വഴി, കഹാനി സൂപ്പർഹീറോ കി. മികച്ച ഡോക്യുമെന്ററി ഷോർട്ട്: സലൂൺ ഡെസ് റെഫ്യൂസ് (സംവിധാനം: മൈക്കൽ ഫോർസ്ബർഗ് സ്വീഡൻ), മികച്ച സംവിധായിക: മാർട്ടിന റൈഡർ (സ്വിറ്റ്സർലൻഡ്). മികച്ച പരീക്ഷണ ചിത്രം: സ്ട്രാറ്റിസ്,
വിജയികൾക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മേള ഡയറക്ടർ വേണുനായരുടെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ ആന്റണി രാജു എം.എൽ.എ ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു. സംവിധായകൻ ആർ.ശരത്,തിരക്കഥാകൃത്ത് വിനു എബ്രഹാം,ഡോ.എൻ.അജിത് കുമാർ,വഞ്ചിയൂർ പ്രവീൺകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |