മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു ) ജില്ലാ ശില്പശാല മൂവാറ്റുപുഴയിൽ സമാപിച്ചു. ബി.കെ.എം.യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളികാപ്പിൽ ശില്പശാല ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു ജില്ലാ പ്രസിഡന്റ് പി.എൻ. സന്തോഷ് അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എൽദോ എബ്രഹാം, സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, ബി.കെ.എം.യു ഭാരവാഹികളായ കെ.കെ ശശി, പി.ജി. ശാന്ത, കെ. രാജു തുടങ്ങിയവർ സംസാരിച്ചു. ബി.കെ.എം.യു സംസ്ഥാന സെക്രട്ടറി ജോൺ.വി.ജോണും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ടി.രഘുവരനും ക്ലാസിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |