കൊച്ചി: കുടുംബശ്രീയുടെ ജെൻഡർ ഡെവലപ്പ്‌മെന്റ് വിഭാഗം സ്‌പോർട്ട്‌സ് കേരള ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ധീരം പദ്ധതിയിൽ എറണാകുളം ജില്ലയിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് കുടുബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ടി.എം. റജീന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 27 റിസോഴ്‌സ് പേഴ്‌സൺമാരാണ് പരിശീലം പൂർത്തിയാക്കിയത്. അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ അനുമോൾ, ജെൻഡർ ജില്ലാ പോഗ്രാം മാനേജൻ ഷൈൻ ടി. മണി, എം.ഇ. ജില്ലാ പോഗ്രാം മാനേജർ അജിത്, സ്‌നേഹിത ജീവനക്കാർ എന്നിവർ പങ്കെടുത്തു. മൂന്നാം ഘട്ടത്തിൽ 14 മാതൃക സി.ഡി.എസുകളിൽപദ്ധതി നടപ്പിലാക്കും. അതിനായുള്ള ഗ്രൂപ്പ് രൂപീകരണവും കർമ്മപദ്ധതിയും തയ്യാറാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |