കൊച്ചി : സംവരണം നിശ്ചയിക്കേണ്ടത് ജാതിയുടെ അടിസ്ഥാനത്തിലാണെന്നും മതമല്ല സംവരണത്തിന്റെ മാനദണ്ഡമെന്നും വിശ്വഹിന്ദു പരിഷത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ കമ്മീഷന് നിവേദനം നൽകി. മതംമാറിയവരുടെ പട്ടികജാതി പദവി നിലനിറുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച മുൻസുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ ചെയർമാനായ കമ്മീഷൻ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ സിറ്റിംഗിലാണ് വി.എച്ച്.പി. നിവേദനം നൽകിയത്. പരിവർത്തിത ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും സംവരണം നൽകണമെന്ന ആവശ്യം മത്വത്തിന്റെയും സാമൂഹിക നീതിയുടെയും തത്വങ്ങൾ ലംഘിക്കുന്നതും ഭരണഘടനാ വിരുദ്ധമാണെന്നും നിവേദനത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |