മരട്: നഗരസഭാ പരിധിയിലെ രൂക്ഷമായ ഗതാഗത കുരുക്ക് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മരട് നഗരസഭയിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിച്ചു ചേർത്തു. കുണ്ടന്നൂർ ബസ് സ്റ്റോപ്പിൽ നിർത്താതെ പാലത്തിലൂടെ പോകുന്ന ബസുകൾക്കെതിരെ നടപടി എടുക്കും. ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തൃപ്പൂണിത്തുറ ട്രാഫിക് ഇൻസ്പെക്ടർ ബിജു കെ. ആർ, മരട് സബ് ഇൻസ്പെക്ടർ കെ. ഗോപകുമാർ, വില്ലേജ് അസി. ഓഫീസർ പി.ആർ രാജേന്ദ്രൻ, രശ്മി സനിൽ, റിയാസ് കെ. മുഹമ്മദ്, ബിനോയ് ജോസഫ്, റിനി തോമസ്, സി.ആർ. ഷാനവാസ്, ചന്ദ്ര കലാധരൻ, പി.ഡി. രാജേഷ്, മിനി ഷാജി, മോളി ഡെന്നി, ജയ ജോസഫ്, ഉഷ സഹദേവൻ, നഗരസഭാ സെക്രട്ടറി ഇ. നാസിം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |