
അങ്കമാലി: പി.ഡി.ഡി.പിയുടെ ഈ വർഷത്തെ ക്ഷീര കർഷക അവാർഡുകൾ ചെയർമാൻ ഫാ. തോമസ് വാളൂക്കാരൻ അങ്കമാലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. മേക്കടമ്പ് സ്വദേശി അബ്രഹാം പൈലി, ഷോളയാർ സ്വദേശി വി.എ. സിറാജൂദീൻ, മേതല സ്വദേശി എബി ജോർജ്, കല്ലൂർക്കാട് സ്വദേശി പി.ജെ. തോമസ് എന്നിവർക്കാണ് അവാർഡുകൾ ലഭിച്ചത്. 29ന് രാവിലെ 10.30ന് പി.ഡി.ഡി.പി പ്ലാന്റ് അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ബെന്നി ബഹനാൻ എം.പി അവാർഡുകൾ വിതരണം ചെയ്യും. മാർ തോമസ് ചക്യയത്ത് അദ്ധ്യക്ഷത വഹിക്കും.കെ.എൽ.ഡി ബോർഡ് ചെയർമാൻ ഡോ. ആർ. രാജീവ് മുഖ്യ പ്രഭാഷണം നടത്തും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |