
വൈപ്പിൻ: എടവനക്കാട് അണിയൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. യജ്ഞ വേദിയിലേക്കുള്ള വിഗ്രഹവും ഗ്രന്ഥവും കുഴുപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി യജ്ഞവേദിയിലെത്തിച്ചതിന് ശേഷം തന്ത്രി വേഴേപ്പറമ്പ് ഈശാനൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് സപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ചു. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി സിനോജ് തച്ചങ്ങാട് സ്വാഗതം ആശംസിച്ചു. മേയ് രണ്ട് വരെ പ്രഭാഷണം. 3ന് യജ്ഞ സമർപ്പണം. പയ്യന്നൂർ പുതിയില്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. തിങ്കളാഴ്ച കപിലോപദേശം, ശുകാഗമനംപാരായണം. വൈകിട്ട് 7.30ന് കൈ കൊട്ടിക്കളി. 28ന് യക്ഷയാഗം, ധ്രുവചരിതം പാരായണം. വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ. 29ന് നരസിംഹാവതാരം പാരായണം. വൈകിട്ട് 7ന് നങ്ങ്യാർകൂത്ത്. 30ന് ഗജേന്ദ്രമോക്ഷം, ശ്രീകൃഷ്ണ അവതാരം പാരായണം. വൈകിട്ട് 6.30ന് സോപാന സംഗീതം. മേയ് ഒന്നിന് ബാലലീല, രുഗ്മിണി സ്വയംവരം. വൈകിട്ട് 5ന് രുഗ്മിണി സ്വയംവര ഘോഷയാത്ര. രാത്രി 7.30ന് തിരുവാതിര. 2ന് കുചേലോപാഖ്യാനം, ഹംസവതാരം പാരായണം. വൈകിട്ട് 6.30ന് വിദ്യാഗോപാല മന്ത്രാർച്ചന. 3ന് സ്വർഗ്ഗാരോഹണം, യജ്ഞ സമർപ്പണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |