
അങ്കമാലി: 14 ലക്ഷത്തോളം രൂപ വില വരുന്ന 150ഗ്രാം ഹെറോയിനുമായി അസാം സ്വദേശി മൊയ്നുൾ ഹക്കിനെ (35) അങ്കമാലി ചമ്പന്നൂർ റെയിൽവേ ഗേറ്റ് പരിസരത്ത് വച്ച് എക്സൈസ് സംഘം പിടികൂടി. അസാമിൽനിന്ന് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ഹെറോയിനുമായി അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയശേഷം ചമ്പന്നൂർ റെയിൽവേ ഗേറ്റ് റോഡ് വഴി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. രാസലഹരി കടത്തിയ കേസിൽ മുൻപും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ എ. വിപിൻദാസ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി.കെ. ബിജു, സുരേഷ്ബാബു, പ്രിവന്റീവ് ഓഫീസർമാരായ ജോമോൻ, പ്രദീപ്കുമാർ, വിഷ്ണുരാജൻ, ഡബ്ല്യു.സി.ഇ.ഒ ആര്യ, ഡ്രൈവർ സജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |