
തിരുവനന്തപുരം: കേരള കോൺഗ്രസ് ബിയിൽ നിന്ന് രാജിവച്ച ജില്ലാസെക്രട്ടറിയും അരുവിക്കര നിയോജക മണ്ഡലം പ്രസിഡന്റുമായ കോട്ടയ്ക്കകം ഉദയകുമാറും ആറ് മണ്ഡലം പ്രസിഡന്റുമാരും ഉൾപ്പെടെ നൂറോളം പ്രവർത്തകർ, പി.ജെ.ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിൽ ലയിച്ചു.പാർട്ടി നേതാവ് മോൻസ് ജോസഫ് എം.എൽ.എ അംഗത്വം നൽകി.വൈസ് ചെയർമാൻ പി.സി.തോമസ് പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഫ്രാൻസിസ് ജോർജ് എം.പി,ജനറൽ സെക്രട്ടറി എ.കെ.ജോസഫ്,ജില്ലാ പ്രസിഡന്റ് ജോണി ചെക്കിട്ട എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |