
അങ്കമാലി: അങ്കമാലി മർച്ചന്റ്സ് അസോസിയേഷന്റെ കുടുംബമേള നെടുമ്പാശേരി സാജ് എർത്ത് റിസോർട്ടിൽ വച്ച് നടത്തി. കുടുംബമേളയുടെ ബെന്നി ബഹനൻ എം.പി.ഉദ്ഘാടനം നിർവഹിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ റോജി എം. ജോൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ് വ്യാപാരി ശബ്ദം മാസിക പ്രകാശനം നടത്തി. വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള സമ്മാനവിതരണം അങ്കമാലി മുനിസിപ്പൽ ചെയർപേഴ്സൺ റീത്ത പോൾ നിർവഹിച്ചു. ബിജു പൂപ്പത്ത്, ടി.വൈ ഏലിയാസ്, കെ.എസ് സുപ്രിയ, ജിമ്മി ചക്കേത്ത്, എൻ. വി പോളച്ചൻ, പി.കെ പുന്നൻ, ഡെന്നി പോൾ, തോമസ് കുര്യാക്കോസ്, ബിനു തരിയൻ, കെ.പി.ബിജു , ജോബി ജോസ്, ഗ്രേസി തോമസ്, കെ.ഒ.ബാസ്റ്റിൻ, കെ.വൈ.കോരച്ചൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |