
കൊച്ചി: പുല്ലേപ്പടി മേൽപ്പാലത്തിനു താഴെ ആക്രിക്ക് തീപിടിച്ചതിനിടെ 69 കാരന് കുത്തേറ്റ സംഭവത്തിൽ യുവാവിനെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കതൃക്കടവ് ഹോമിയോ ആശുപത്രിക്ക് സമീപം താമസിക്കുന്ന പി.ആർ. റെജുവാണ് (34) പിടിയിലായത്. പുല്ലേപ്പടി ചെറുകരയത്ത് ലെയ്ൻ പറയൻതറ വീട്ടിൽ സെന്നനാണ് വലത് നെഞ്ചിൽ കുത്തേറ്റത്. ശനിയാഴ്ച വൈകിട്ട് 6.45ന് മേൽപ്പാലത്തിന് സമീപമായിരുന്നു സംഭവം. പാലത്തിനടിയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് സംഭവം അറിയാൻ എത്തിയതായിരുന്നു സെന്നൻ. ഈ സമയം ഇതുവഴി മദ്യലഹരിയിൽ വന്ന റെജുവിനോട് വിവരം തിരക്കിയപ്പോൾ അസഭ്യം പറഞ്ഞു. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് കുത്തേറ്റത്. സ്വകാര്യ ആശുപത്രിയിലെ സർജിക്കൽ വാർഡിൽ നിരീക്ഷണത്തിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |