കുസാറ്റിൽ എ.ഐയിൽ ഇന്റേൺഷിപ്പ്

Thursday 21 May 2026 4:40 PM IST

കൊച്ചി: കുസാറ്റ് കമ്പ്യൂട്ടർ സയൻസ് വിഭാഗം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ)​ആൻഡ് മെഷീൻ ലേണിംഗിൽ ജൂൺ ഒന്നു മുതൽ 26 വരെ സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാം ആരംഭിക്കും.

ബി.ടെക്, ബി.സി.എ, അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി, എം.സി.എ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. എ.ഐ, മെഷീൻലേണിംഗ് മേഖലകളിലെ നവീന സാങ്കേതികവിദ്യകളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിചയവും വിദഗ്ദ്ധരുടെ മേൽനോട്ടത്തിലുള്ള പ്രോജക്ട് അധിഷ്ഠിത പഠനാവസരവും ലഭ്യമാക്കും. സർട്ടിഫിക്കറ്റ് നൽകും.

ഫീസ് 6000രൂപ. അപേക്ഷ നൽകാനുള്ള അവസാന തിയതി 29. വിവരങ്ങൾക്ക്: 0484-2862301,​ ഇമെയിൽ: csdir@cusat.ac.in