മഹാരാജാസ് ഓൾഡ് സ്റ്റുഡന്റ്സ് അസോ.വാർഷികം

Thursday 21 May 2026 5:19 PM IST

കൊച്ചി: മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ 86-ാം വാർഷിക പൊതുയോഗം 24ന് 2ന് ഹോസ്പിറ്റൽ റോഡിലെ മഹാകവി ജി ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് മുൻ അംബാസഡർ വേണു രാജാമണി അദ്ധ്യക്ഷനാകും. ജസ്റ്റിസ് പി.എസ്.ഗോപിനാഥ്, കെ.കെ. വിജയകുമാർ ഐ.എ.എസ്, മഹാരാജാസ് മുൻ പ്രിൻസിപ്പൽ പ്രൊഫ.കെ. അരവിന്ദാക്ഷൻ എന്നിവർ അതിഥികളാകും. മഹാരാജാസിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള അഞ്ച് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും. സാഹിത്യ- സാംസ്കാരിക രംഗത്ത് ആറ് പതിറ്റാണ്ട് പൂർത്തിയാക്കിയ പൂർവ വിദ്യാർത്ഥി എം.കെ.ശശീന്ദ്രനെ ആദരിക്കും. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.