സാഹിത്യശ്രീ പുരസ്‌കാരം ഡോ. സി.വി.സാബുജിക്ക്

Thursday 21 May 2026 6:13 PM IST

കൊച്ചി: സാഹിത്യ പ്രവർത്തക സ്വാശ്രയ സംഘത്തിന്റെ സാഹിത്യശ്രീ പുരസ്‌കാരം അടിമാലി ഗവ. ഹൈസ്‌കൂൾ മലയാളം അദ്ധ്യാപകൻ ഡോ. സി.വി. സാബുജിയുടെ 'പുഴയെ തേടിയിറങ്ങിയ വേര്' എന്ന കവിതാസമാഹാരത്തിന്. 11,111 രൂപയാണ് പുരസ്കാര തുക. ആനന്ദൻ ചെറായി സ്മാരക ബാലകവിത പുരസ്‌കാരം ജി. രമാദേവിക്കും (10001 രൂപ), പുത്തൻവേലിക്കര സുകുമാരൻ സ്മാരക കഥാപുരസ്‌കാരം ഗീതാ രാധാകൃഷ്ണനും (2500 രൂപ) ലഭിച്ചു. അടുത്ത മാസം കൊച്ചിയിൽ നടക്കുന്ന സാഹിത്യ പ്രവർത്തക സ്വാശ്രയ സംഘത്തിന്റെ 18ാം വാർഷിക ദിനത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് സെക്രട്ടറി കവിത ബിജു അറിയിച്ചു.