കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ശാഖയുടെ 2021-22 വർഷത്തെ ഭാരവാഹികളായി ഡോ. മരിയ വർഗീസ് (പ്രസിഡന്റ് ), ഡോ. അനിത തിലകൻ (സെക്രട്ടറി), ഡോ. ജോർജ് തുകലൻ (ട്രഷറർ) എന്നിവർ ചുമതലയേറ്റു. 37 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി ശാഖയിൽ വനിത പ്രസിഡന്റാകുന്നത്. പ്രസിഡന്റും സെക്രട്ടറിയും ഒരുമിച്ച് വനിതകളാകുന്നതും ആദ്യമായാണ്. സ്ഥാനാരോഹണ ചടങ്ങ് എറണാകുളം ജില്ലാ റൂറൽ പോലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. ഡോ.ടി.വി. രവി, ഡോ. അതുൽ ജോസഫ് മാനുവൽ, ഡോ. ജോർജ് തുകലൻ, ഡോ. എം. വേണുഗോപാൽ, ഡോ. ശാന്താ ജോർജ് ഈരാളി, ഡോ. അബ്രാഹം വർഗീസ്, ഡോ.വി.പി. കുരി ഐപ്പ്, ഡോ.എൻ. ദിനേശ്, ഡോ.പി. കല കേശവൻ, ഡോ.കെ. നാരായൺകുട്ടി, ഡോ.സി.ജി. ബിന്ദു, ഡോ.കെ. മാത്യു വർഗീസ്, ഡോ.എസ്. സച്ചിദാനന്ദ കമ്മത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |