തിരുവനന്തപുരം : ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞുവരികയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.
ചലച്ചിത്രമേഖലയെ വരുതിയിൽ നിർത്താൻ പല തരത്തിലുള്ള പവർഗ്രൂപ്പുകളുണ്ടെന്നതും സത്യം. അടക്കിവാഴുന്നവരും അധോലോകസംഘവും തമ്മിലുള്ള തർക്കത്തിൽ ആരുടെ കൂടെയാണെന്നു ചോദിച്ചാൽ ഉത്തരം പറയാനുമാവില്ലെന്ന് ഫേസബുക്കിൽ പങ്കുവച്ച കുൂറിപ്പിൽ അദ്ദേഹം ആരോപിച്ചു. . മയക്കുമരുന്നു മാഫിയകളും അർബൻ നക്സലുകളും അരാജകവാദികളുംം അടക്കിവാഴുന്നിടത്ത് അവരെ ഒരുതരത്തിലും പിന്തുണയ്ക്കാനുമാവില്ല. പ്രോഗ്രസ്സീവ് ഫിലിം മേക്കേർസ് ഓഫ് ഇന്ത്യ എന്ന പേരൊക്കെ യാദൃശ്ചികമായി വന്നതാണെന്ന് കരുതാൻ ഇന്നത്തെ സാഹചര്യത്തിൽ സാധിക്കുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പുതിയ സംഘടനയെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യരും രംഗത്തെത്തിയിരുന്നു, ''പ്രോഗ്രസീവ് ഫിലിം മെക്കേഴ്‌സ് ഓഫ് ഇന്ത്യ . പിഎഫ്ഐ .. കറക്ട് പേര്. മട്ടാഞ്ചേരി മാഫിയ കറങ്ങി തിരിഞ്ഞ് അവിടെ തന്നെ എത്തി'' എന്നാണ് സന്ദീപിന്റെ പരിഹാസം. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് എന്താണ് മട്ടാഞ്ചേരി മാഫിയ എന്ന് പറഞ്ഞുകൊണ്ട് മറ്റാരു പരിഹാസക്കുറിപ്പും സന്ദീപ് വാര്യർ കുറിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |