തൃക്കാക്കര: മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നു പോകുന്നവർക്ക് സാന്ത്വനം ഏകാൻ മിത്രം ഹെൽപ് ലൈൻ ആരംഭിച്ചു. എറണാകുളം ബി.ടി.എച്ചിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് ( റിട്ട. )എം.രാമചന്ദ്രൻ ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വീടുകൾ തന്നെ തുരുത്തുകളായി മാറിയിരിക്കുകയാണെന്നും ഏകാന്തതയാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നമെന്നും വിഷമിക്കുന്നവർക്ക് മനസു തുറക്കാൻ പറ്റിയ ഒരു സംവിധാനം ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യകതയാണന്നും അദ്ദേഹം പറഞ്ഞു.മഹിള മോർച്ച ദേശീയ സെക്രട്ടറി പത്മജ.എസ് മേനോൻ മുഖ്യപ്രഭാഷണം നടത്തി. ടോൾ ഫ്രീ നമ്പർ: 18008898088.സമയം,: 2-6പി.എം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |