കൊച്ചി: വടുതല ഫ്ളൈ ഓവറിന്റെ നിർമ്മാണത്തിന് മുന്നോടിയായി പൊതുജനാഭിപ്രായം തേടുന്നു. പദ്ധതിയുടെ സാമൂഹ്യാഘാത പഠന റിപ്പോർട്ട് തൃക്കാക്കര ഭാരതമാതാ സ്കൂൾ ഒഫ് സോഷ്യൽവർക്ക് വകുപ്പാണ് തയ്യാറാക്കുന്നത്. പഠനത്തിന്റെ ഭാഗമായ പബ്ലിക് ഹിയറിംഗ് 16ന് രാവിലെ 11.30ന് വടുതല റെയിൽവെ ഗേറ്റിനു സമീപമുള്ള പള്ളിക്കാവ് ദേവി ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിൽ നടത്തും. കണയന്നൂർ താലൂക്ക് തഹസിൽദാർ ഉൾപ്പെടെ ഉദ്യോഗസ്ഥർ, ആർ.ബി.ഡി.സി.കെ ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. അഭിപ്രായങ്ങൾ ശേഖരിച്ച ശേഷം ഏജൻസി കളക്ടർക്ക് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ട് വിശകലനം ചെയ്യുന്നതിനായി ഭൂമി ഏറ്റെടുക്കൽ 2019 (7)ചട്ടപ്രകാരം രണ്ടു സാമൂഹ്യ ശാസ്ത്രജ്ഞർ ഉൾപ്പെടെ ഏഴംഗ വിദഗ്ദ്ധ സമിതി രൂപീകരിച്ചതായി ടി.ജെ. വിനോദ് എം.എൽ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |