കൊച്ചി: ചരിത്ര പ്രസിദ്ധമായ കായൽ സമ്മേളനത്തിന്റെ വാർഷികത്തോടനുബന്ധിച്ച് കായൽ സമ്മേളന സ്മാരക സമിതി സംഘടിപ്പിച്ച
ഷോർട്ട് ഫിലിം ഫെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം പ്രസ്ക്ളബിൽ നടന്ന ചടങ്ങിൽ ജേതാക്കൾക്ക് ശ്രീമൂലംനഗരം മോഹൻ പുരസ്കാരവും പ്രശസ്തിപത്രവും ക്യാഷ് അവാർഡും നൽകി. രമ്യ ബാലകൃഷ്ണൻ (മികച്ച ഷോർട്ട് ഫിലിം സംവിധായിക), പ്രിയാ ഷൈൻ (മികച്ച നടി), രമേശ് രാഘവൻ (മികച്ച സംവിധായകൻ) എന്നിവർ പുരസ്കാരങ്ങൾക്ക് അർഹരായി. ചടങ്ങിൽ സമിതി അദ്ധ്യക്ഷൻ പി.വി. കൃഷ്ണൻകുട്ടി, ട്രഷറർ വി.പി. അയ്യപ്പൻ, ചീഫ് കോ-ഓർഡിനേറ്റർ പി.യു.ഉണ്ണിക്കൃഷ്ണൻ, എക്സിക്യൂട്ടീവ് അംഗം എം.ആർ.അജിത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |