കൊച്ചി: കെ.സി.ബി.സി. മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ ഒരുക്കിയ 'സ്നേഹനിധി' സംഗീത ആൽബം കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി റിലീസ് ചെയ്തു. ടോമി മാത്യു രചനയും സംഗീതവും നിർവഹിച്ച ഗാനം ആലപിച്ചത് ഫാ. സേവേറിയോസ് തോമസാണ്. മീഡിയ കമ്മിഷൻ സെക്രട്ടറി ഫാ.ഡോ. എബ്രഹാം ഇരിമ്പിനിക്കലാണ് ആൽബത്തിന്റെ ക്രിയേറ്റീവ് ഹെഡ്. പ്രകാശന ചടങ്ങിൽ കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറലും പി.ഒ.സി. ഡയറക്ടറുമായ ഫാ. ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി, ഫാ. ചാൾസ് ലിയോൺ, ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, പ്രമുഖ പുല്ലാങ്കുഴൽ വിദഗ്ദ്ധൻ രാജേഷ് ചേർത്തല, ടോമി മാത്യു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |