പള്ളുരുത്തി: കൊച്ചിൻ സാഹിത്യഅക്കാഡമിയുടെ ഈ വർഷത്തെ സുവർണ്ണ തൂലികാ പുരസ്കാരം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറത്തിന്. നാളെ(19) പള്ളുരുത്തി ഇ.കെ മുരളീധരൻ മാസ്റ്റർ സ്മാരകവേദിയിൽ നടക്കുന്ന കഥാമിത്രം സംഗമത്തിൽ പുരസ്കാര സമർപ്പണം നടത്തും. ഏഴ് യുവസാഹിത്യകാരൻന്മാർ രചിച്ച തൂലികകളുടെ പ്രകാശനകർമ്മം, കഥയരങ്ങ് ,കവിയരങ്ങ് ,സാഹിത്യ സമ്മേളനം ,പുസ്തക പരിചയം എന്നിവ നടക്കും. മികച്ച വനിതാസാമൂഹിക പ്രവർത്തകയ്ക്കുള്ള പുരസ്കാരം മുൻ മേയർ സൗമിനി ജെയിന് സമർപ്പിക്കും. സമാപന സമ്മേളനം കെ.ജെ. മാക്സി ഉദ്ഘാടനം ചെയ്യും. മട്ടാഞ്ചേരി അസി.പൊലീസ് കമ്മീഷണർ വി.ജി.രവീന്ദ്രനാഥ് സമ്മാനദാനം നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |