കൊച്ചി: കുസാറ്റിന്റെ ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രത്തിൽ ഒഴിവുള്ള റിസർച്ച് ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കുസാറ്റ് അംഗീകരിച്ച സർവകലാശാലകളിൽ നിന്നും സയൻസ്, ടെക്നോളജിയിൽ 55 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ 55ശതമാനം മാർക്കോടെ എൽ.എൽ.എം (ഐ.പി) ബിരുദവും ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട മേഖലകളിലുള്ള രണ്ടു വർഷത്തെ ഗവേഷണ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദമുള്ളവർക്ക് 40,000 രൂപയും പി.എച്ച്.ഡി യോഗ്യതയുള്ളർക്ക് 60,000 രൂപയുമാണ് ശമ്പളം. പ്രായപരിധി 40 വയസ്. വിവരങ്ങൾക്ക് www.cusat.ac.in / www.ciprs.cusat.ac.in, 0484-2575174, 2575074.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |