തൃപ്പൂണിത്തുറ: കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച വാഹന പ്രചരണജാഥ ഇന്ന് ഇടകൊച്ചിയിൽ സമാപിക്കും. വാഹന പ്രചരണ ജാഥ സി.പി.ഐ ജില്ലാ അസി.സെക്രട്ടറി ഇ.കെ. ശിവൻ ഉദ്ഘാടനം ചെയ്തു. എസ്.എ. ഗോപി അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ പി.വി. ചന്ദ്രബോസ്, ജില്ലാ കൗൺസിൽ അംഗം ടി.രഘുവരൻ, മല്ലിക സ്റ്റാലിൻ, എ.കെ. സജീവൻ, എൻ.എൻ. സോമരാജൻ, പി.വി. പ്രകാശൻ, കെ.എസ്. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.17ന് രാവിലെ 10ന് തൃപ്പൂണിത്തുറ ഹെഡ് പോസ്റ്റോഫീസ് മാർച്ച് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |