കൊച്ചി: വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായി കെ.എസ്.ആർ.ടി.സി മാർച്ച് എട്ടുമുതൽ 13വരെ സ്ത്രീകൾക്കായി ഒരുക്കുന്ന വിനോദയാത്രയിൽ എറണാകുളത്തെ ആദ്യയാത്ര വണ്ടർലയിലേക്ക്. ലോക വനിതാദിനമായ മാർച്ച് എട്ടിനാണ് യാത്ര. വനിതാ യാത്രാവാരത്തിന്റെ ഭാഗമായുള്ള മറ്റ് യാത്രകളുടെയും ബുക്കിംഗ് ആരംഭിച്ചു.
എ.സി ലോഫ്ളോർ ബസിലെ യാത്രയ്ക്കും വണ്ടർലയിലെ എൻട്രി ഫീസിനുമായി നിരക്ക് 800 രൂപ. സാധാരണ എൻട്രി ഫീസ് മാത്രം 1,200 രൂപയിലേറെയാണ്. മൂന്ന് ബസുകളാണ് ആദ്യദിനം സജ്ജീകരിക്കുക.
വനിതാസംഘടനകൾക്കും ഗ്രൂപ്പുകൾക്കും അവർ ആവശ്യപ്പെടുന്ന വിനോദയാത്രകൾ ക്രമീകരിച്ച് നൽകും. വ്യക്തിഗത ട്രിപ്പുകളുമുണ്ടാകും. വണ്ടർല ട്രിപ്പിൽ ആദ്യം ബുക്ക് ചെയ്യുന്ന 120 പേർക്കാണ് അവസരം.
അടുത്തഘട്ടം ജില്ലകളിലൂടെ
വനിതാ യാത്രാവാരത്തിന്റെ ഭാഗമായി ഒന്നിലേറെ ജില്ലകളെ ബന്ധിപ്പിച്ചും യാത്രകൾ ഒരുക്കും. മാർച്ച് ഒമ്പതിന് തുടക്കമാകും. ഭക്ഷണം ഉൾപ്പെട്ട പാക്കേജുകൾ പിന്നീട് ആലോചിക്കും.
വണ്ടർലാ യാത്ര
തീയതി- മാർച്ച് 8
സ്ഥലം- എറണാകുളം കെ.എസ്.ആർ.ടി.സിയിൽ നിന്ന്
സമയം- രാവിലെ 9മുതൽ വൈകിട്ട് 6വരെ
നിരക്ക്- 800രൂപ
ബസുകൾ- മൂന്ന് എ.സി ലോഫ്ളോർ
ഒരു ബസിൽ- 40 സീറ്റ്
ബുക്കിംഗിനും മറ്റ് വിവരങ്ങൾക്കും
9846655449, 8089108506
ജില്ലയിൽ നിന്നുള്ള മറ്റ് വിനോദയാത്ര
കോതമംഗലം- മൂന്നാർ (ജംഗിൾ സഫാരി)
വിവരങ്ങൾക്ക്- 9447984511, 9446525773
വണ്ടർല അധിക സർവീസ്
അങ്കമാലി
ആലുവ
പിറവം
മൂവാറ്റുപുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |