കൊച്ചി: എം.ജി.യൂണിവേഴ്സിറ്റി കലാവേദിയിൽ തേവര എസ്.എച്ച് കോളേജിന് മുന്നേറ്റം. പോയിന്റ് നിലയിൽ ഒന്നാംസ്ഥാനത്താണ് എസ്.എച്ച് കോളേജ്. തൊട്ടുപിറകിൽ മഹാരാജാസും ഉണ്ട്. 43 പോയിന്റോടെയാണ് എസ്.എച്ചിന്റെ വിജയക്കുതിപ്പ്. രണ്ടാം സ്ഥാനത്തുള്ള മഹാരാജാസിന് 30 പോയിന്റാണുള്ളത്. 24 പോയിന്റോടെ ആർ.എൽ.വി കോളേജാണ് മൂന്നാം സ്ഥാനത്ത്. എറണാകുളത്ത് നിന്നുള്ള കോളേജുകളാണ് ഭൂരിഭാഗം മാത്സരങ്ങളിലും വിജയം കൊയ്യുന്നത്. ബാക്കി പോയിന്റ് നില എടുത്താൽ തൊടുപുഴ നിർമ്മല കോളേജ്, കാലടി ശ്രീശങ്കര കോളേജ്, സെന്റ് സേവ്യേഴ്സ് വുമൺസ് കോളേജ് ആലുവ എന്നീ കോളേജുകൾ 15 പോയിന്റോടെ തൊട്ടു പുറകിലുണ്ട്. കഴിഞ്ഞദിവസം നടന്ന മോണോ ആക്ട് മത്സരത്തിൽ എറണാകുളം ജില്ലയിലെ കോളേജുകളാണ് എല്ലാസ്ഥാനവും കരസ്ഥമാക്കിയത്. കോതമംഗലം എം.എ കോളേജും ശ്രീശങ്കര കോളേജും ഒന്നാം സ്ഥാനത്തും. ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് രണ്ടാം സ്ഥാനത്തും സെന്റ് തെരേസാസ് കോളേജ് മൂന്നാം സ്ഥാനവും നേടി.
കപ്പ് ഇത്തവണ എറണാകുളത്തേക്ക് കൊണ്ടുവരും എന്ന വാശിയിലാണ് എല്ലാ കോളേജുകളും. ഓരോ മത്സരയിനത്തിലും വിദ്യാർത്ഥികൾ സ്വയംമറന്ന് വേദിയിൽ നിറഞ്ഞാടുകയാണ്. ഏത് കോളേജാണ് കപ്പുമായി വരുന്നതെന്ന് മാത്രം കണ്ടറിഞ്ഞാൽ മതി. എല്ലാ മത്സരയിനത്തിന്റെ ഫലത്തിലും എറണാകുളത്തിന്റെ സാന്നിദ്ധ്യം ഉണ്ടെന്നതാണ് പ്രത്യേകത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |