കൊച്ചി: കെ-റെയിലിനെതിരെ മേയ് 7ന് എറണാകുളത്ത് ജനകീയ കൺവെൻഷൻ സംഘടിപ്പിക്കാൻ സിൽവർ ലൈൻ വിരുദ്ധ ഏകോപന സമിതി തീരുമാനിച്ചു. ഇത് സംബന്ധിച്ച് എറണകുളത്ത് ചേർന്ന യോഗത്തിൽ ഫെലിക്സ് പുല്ലൂടൻ (രക്ഷാധികാരി), അഡ്വ. വി.എം. മൈക്കിൾ (ചെയർമാൻ), അഡ്വ. കെ.വി. ഭദ്ര കുമാരി ( വൈസ് ചെയർമാൻ), പി.ജെ. തോമസ് (ജനറൽ കൺവീനർ), കബീർ ഷാ, കെ.ഡി. മാർട്ടിൻ, അശോക്, പി.എ. പ്രേം ബാബു, സാദിഖ്, എം. പത്മകുമാർ, തോമസ് കൊറശേരി (കൺവീനർമാർ), എം.ജെ. പീറ്റർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. സംസ്ഥാന വ്യാപകമായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |