കൊച്ചി: സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവജനവേദി എറണാകുളം വഞ്ചിസ്ക്വയറിൽ കൺവെൻഷൻ സംഘടിപ്പിച്ചു.
നവലിബറൽ വിരുദ്ധ രാഷ്ട്രീയത്തെ റദ്ദാക്കുന്ന സമീപനമാണ് ഭരണത്തിൽ എത്തുമ്പോൾ ഇടതുപക്ഷം സ്വീകരിക്കുന്നത് എന്നത് ഖേദകരമാണെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ(റെഡ് ഫ്ളാഗ്) സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ പറഞ്ഞു.
പാർട്ടി കേന്ദ്രകമ്മറ്റി അംഗം പി.കെ. വേണുഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. ജോസഫ് സി. മാത്യു, പ്രൊഫ.കെ. അരവിന്ദാക്ഷൻ, അഡ്വ.പി. രവിപ്രകാശ്, ഫ്രെഡി കെ. താഴത്ത്, കെ.പി. സേതുനാഥ്, പ്രൊഫ. വി. ശിവപ്രസാദ്, ഇ.പി. അനിൽ, ഫെലിക്സ് ജെ. പുല്ലൂടൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |